അത്താണി മെഡിക്കൽ കോളേജിൽ തെരുവുനായ് ശല്യം രൂക്ഷം

 

അത്താണി: കോളേജ് ക്യാമ്പസിലും ആശുപത്രി പരിസരത്തും വിലസുന്ന തെരുവുനായ്ക്കൾ ആശുപത്രി ക്കുള്ളിൽ വാർഡുകളിലും ഓ.പി.കളിലും എത്തി രോഗികൾക്ക് ശല്യം ഉണ്ടാക്കുന്നു.

 രണ്ടു വർഷം മുൻപ് ആശുപത്രിക്ക് ഉള്ളിൽ കയറിയ നായ്ക്കൾ രോഗികളെയും ജീവനക്കാരെയും കടിച്ചിരുന്നു.

 തുടർന്ന് കുറച്ചു നായ്ക്കളെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലാ കുടുംബശ്രീ മിഷൻ പിടികൂടി വന്ധീകരണം നടത്തിയെങ്കിലും പിന്നീട് ഫണ്ട് ഇല്ലാത്തതിനാൽ അതും നിലച്ചു.

  നൂറിലധികം നായ്ക്കളാണ് മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.

 രാത്രി രാത്രി ജോലി കഴിഞ്ഞ് കോട്ടേഴ്സ് യിലേക്ക് തിരികെ പോകുന്ന ജീവനക്കാർ നായകളുടെ ആക്രമണത്തിന് സ്ഥിരമായി ഇരയാകാറുണ്ട്  


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍