ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് കൈത്താങ്ങായി കെ എസ് യൂ


പഴയന്നൂർ:കരളുറപ്പോടെ കൂടെയുണ്ട് പുതിയ തലമുറയക്ക് ഒരു കൈത്താങ്ങായി എന്ന ആശയമുയർത്തി  ചേലക്കരനിയോജകമണ്ഡലം കെ എസ് യുവിന്ടെ  നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത എളനാട് പ്രദേശത്തെ വിദ്യാര്‍ത്ഥിക്ക് ടി.വി വിതരണം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്‍റ് അലവി ദേശമംഗലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴയന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് മുരളീധരന്‍ പി.കെ ഉദ്ഘാടനം ചെയ്തു.

കെ പി സി സി ഒ ബി സി  ജില്ലാ ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ ചേലക്കര മുഖ്യാതിഥിയായി.
 സജിത്ത് എളനാട് കെ എസ് യു നേതാക്കളായ അഖിലാഷ് പാഞ്ഞാള്‍ വിഷ്ണു പഴയന്നൂര്‍, വിഷ്ണു മഠത്തിലാത്ത്, രഞ്ജിത്ത്, നിധിന്‍ കൃഷ്ണ സഞ്ജയ്, ഫവാദ് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി..

ശ്രീയേഷ്‌.എൻ.പി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍