പൂമല: പറമ്പായി വേങ്ങശ്ശേരി അച്ചാമ്മ (84 ) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ രാവിലെ 10ന് പറമ്പായി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ അബ്രഹാം. മക്കൾ: സാറാക്കുട്ടി, ജോൺ, അന്നക്കുട്ടി, അല്ലി, ജോളി (രാജസ്ഥാൻ), ജോബി .മരുമക്കൾ: തങ്കച്ചൻ, ഷീല, മാത്യു, പത്രോസ്, സണ്ണി, സിന്ധ്യ.
അപകടത്തിൽ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.ശക്തൻ നഗറിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസിയുടെ ലോഫ്ലോർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.
മഞ്ഞപിത്തം ബാധിച്ച് യുവതി മരിച്ചു തെക്കുംകര സ്വദേശിയായ പാലിശ്ശേരി വീട്ടിൽ ഷീജ (44) യാണ് മരിച്ചത് ഭർത്താവിനോടൊപ്പം വിദേശത്ത് താമസിക്കുകയായിരുന്നു ഷീജ കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് തെക്കുംകരയിലെത്തിയത്.തുടർന്ന് തെക്കുംകര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പടർന്നുപിടിച്ച മഞ്ഞപിത്തം ബാധിക്കുകയായിരുന്നു തൃശ്ശൂർ മെഡിക്കൽ കോളേജിലും രോഗം മൂർച്ച തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട് ഷീജക്ക്
വടക്കാഞ്ചേരിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു വീഡിയോ
ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം വിലയിരുത്തി. ബൂത്തുതലത്തിലുള്ള പാർട്ടി കണക്കുകൾ പരിശോധിച്ചാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
വയനാട് മൂന്നാനക്കുഴിയിൽ കടുവ കിണറ്റിൽ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്നു രാവിലെയാണ് കടുവയെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. മോട്ടോർ പ്രവർത്തിക്കാതിരിക്കുന്നതിനെ തുടർന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റിൽ കടുവയെ കണ്ടെത്തുന്നത്.
Social Plugin