ചെറുതുരുത്തിയിൽ എട്ടടി ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി

 


വടക്കാഞ്ചേരി: ചെറുതുരുത്തി കോഴിമാം പറമ്പ് ക്ഷേത്ര പരിസരത്തുള്ള കുളത്തിന് സമീപത്തുനിന്ന് എട്ടടി വലിപ്പമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ നാട്ടുകാരാണ് കുളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ കഞ്ചാവ് ചെടികൾ കണ്ടത്. ഉടൻതന്നെ വിവരം ചെറുതുരുത്തി പോലീസിനെ അറിയിക്കുകയായിരുന്നു.

ചെറുതുരുത്തി പോലീസും വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പാകമായ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇവ ഉദ്യോഗസ്ഥർ പിഴുതെടുത്ത് എക്സൈസ് ഓഫീസിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

#വടക്കഞ്ചേരി_വാർത്തകൾ

#WADAKKANCHERY_VARTHAKAL

#Wadakkanchery

#Cheruthuruthi

#CannabisSeizure

#Excise

#KeralaPolice

#DrugDiscovery

#LocalNews


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍