കാട്ടുപന്നിയെ കെണിവച്ചുപിടിക്കുന്നതു കൂടുന്നതിനിടെ നഷ്ടമാകുന്നത് മനുഷ്യജീവനും. ലൈനിൽനിന്ന് നേരിട്ടും മോട്ടോർപുരയിൽനിന്നുള്ള കണക്ഷൻ വഴിയുമാണ് പാടശേഖരങ്ങളിൽ വരമ്പത്ത് വൈദ്യുതിക്കെണിയൊരുക്കുന്നത്. ഇത്തരം കെണികളിൽ പലപ്പോഴും മനുഷ്യരും പെടുകയാണ്. വടക്കാഞ്ചേരി, മച്ചാട് റേഞ്ചുകളിലായി ഏതാനും വർഷത്തിനുള്ളിൽ ഏഴുപേരാണ് കെണിയിൽപ്പെട്ട് മരിച്ചത്
വൈദ്യുതി ദുരുപയോഗം വ്യാപകമായിട്ടും വൈദ്യുതിവകുപ്പിൻ്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടാകുന്നില്ല. ഒരുവർഷംമുന്നെയാണ് വാഴക്കോട്ട് വൈദ്യുതിക്കെണിയിൽ തട്ടി കാട്ടാന ചരിഞ്ഞത്. ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥർ അപകടസ്ഥലം പരിശോധിച്ച് പോകുന്നതല്ലാതെ വൈദ്യുതി ദുരുപയോഗം നടത്തിയവരുടെ പേരിൽ നടപടിയൊന്നും സ്വീകരിക്കാറില്ല. വൈദ്യുതി ഉപയോഗിച്ച് വന്യജീവികളെ വേട്ടയാടി കടത്തുന്നുണ്ട്. കാട്ടുപന്നികളെ മാത്രമല്ല മാൻ, മ്ലാവ് എന്നിവയെയും ഇറച്ചിക്കായി ഈ മേഖലയിൽ വേട്ടയാടുന്നു.
മുമ്പൊക്കെ വനത്തിനുള്ളിൽ കയറിയായിരുന്നു നായാട്ട്. നിലവിൽ വന്യജീവികളെല്ലാം കൃഷിയിടത്തിലെത്തുന്നതിനാൽ വേട്ട നാട്ടിലായി. ഇതാകട്ടെ മനുഷ്യജീവന് ഭീഷണിയുമാകുന്നു.

0 അഭിപ്രായങ്ങള്‍