ദേശമംഗലത്ത് പോഷകാഹാര പ്രദർശനം, പോഷന്മാ കമ്മിറ്റി രൂപീകരണം എന്നിവ സംഘടിപ്പിച്ചു

 വനിതാശിശു വികസന വകുപ്പും ദേശമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി പോഷൺ അഭിയാൻ പദ്ധതി പ്രകാരം പോഷന്മാ ആചരണത്തിന്റെ ഭാഗമായി 1.09.2022ഉച്ചക്ക് 2.30ന് ദേശമംഗലം ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വച്ച് 6വയസ്സിന് താഴെയുള്ള കുട്ടികൾ, കൗമാരപ്രായക്കാർ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പോഷകാഹാര പ്രദർശനം, പോഷന്മാ കമ്മിറ്റി രൂപീകരണം എന്നിവ സംഘടിപ്പിച്ചു. ഐ. സി. ഡി. എസ് സൂപ്പർവൈസർ ശ്രീമതി ബീന സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പുഷ്പജ അധ്യക്ഷ പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജയരാജ്‌ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി സാബിറ വാർഡ് മെമ്പർമാരായ ശ്രീ മധു, ശ്രീമതി സംഗീത, ശ്രീമതി മോനിഷ, cds ചെയർപേഴ്സൺ ശ്രീമതി ബുഷറ എന്നിവർ ആശംസകൾ അർപ്പിച്ചു. അംഗൻവാടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍